മുപ്പതു സെന്റ് പറമ്പിലാണ് ഞങ്ങടെ വീട് നിൽക്കുന്നത്. ഞങ്ങടെ എന്ന് പറഞ്ഞാൽ, ബാപ്പാടെ. ഭൂലോകത്തിലെ ഇത്രേം ഭാഗത്തിന്റെ പരിപൂർണ അവകാശം ബാപ്പാക്കാണ്. അവിടെ ബാപ്പാടെ സമ്മതം കൂടാതെ മറ്റാരെങ്കിലും താമസിക്കുകയോ കൃഷി ചെയ്യുകയോ മറ്റോ പാടില്ല.ഈ കൊച്ചു രാജ്യത്ത്, നമുക്കിതിനെ ഹുന്ത്രാക്കിസ്ഥാൻ എന്ന് വിളിക്കാം. ഞങ്ങൾ അഞ്ച് മനുഷ്യരെക്കൂടാതെ ഏഴെട്ടു കോഴികൾ ഒരു പൂച്ച എന്നിവയാണ് പ്രജകൾ. ബാപ്പ വിദേശത്തായതിനാൽ, ആഭ്യന്തരവും ധനകാര്യവുമെല്ലാം ഉമ്മായുടെ കയ്യിലാണ്. പ്രതിരോധം യുവജനക്ഷേമം എന്നിവയാണ് എന്റെ പ്രവർത്തനമേഖല.
പ്രതിരോധമെന്നു പറയുമ്പോ.. പച്ചക്കറി തൈ നശിപ്പിക്കാൻ വരുന്ന കോഴി.. കോഴിക്ക് തീറ്റ കൊടുക്കുമ്പ കട്ട് തിന്നാൻ വരുന്ന കാക്ക, ചക്ക തിന്നാൻ വരുന്ന അണ്ണാൻ.. തുടങ്ങി രാജ്യത്തിനകത് അതിക്രമിച്ചു കേറുന്നവരെയെല്ലാം കല്ല് വടി മുതലായ ആയുധം അലർച്ച മുരൾച്ച എന്നീ സാങ്കേതിക വിദ്യ ഒക്കെ ഉപയോഗിച്ചു ഓടിക്കണം..
Write a comment ...